June 22, 2024

രാഷ്ട്ര പുനർ നിർമ്മാണത്തിൽ യുവാക്കളുടെ പങ്ക് എന്ന വിഷയത്തിൽ സെമിനാർ,

Share Now

ആര്യനാട്:കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഭാഗമായ ഫീൽഡ് ഔട്ട് റിച്ച് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ ആര്യനാട് പഞ്ചായത്ത് ഹ്യൂമൻ റിസോഴ്സ് ഡെവലപ്പ് മെന്റ് സെന്ററിൽ രാഷ്ട്ര പുനർ നിർമ്മാണത്തിൽ യുവാക്കളുടെ പങ്ക് എന്ന വിഷയത്തിൽ സെമിനാർ,ചർച്ച,ക്വിസ് മത്സരം,കലാസാംസ്കാരിക പരിപാടി എന്നിവ സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്തംഗം എ. മിനി സെമിനാർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്തംഗം കെ.ഹരിസുധൻ അദ്ധ്യക്ഷത വഹിച്ചു.ഫീൽഡ് ഔട്ട് റിച്ച് ബ്യൂറോ ഡെപൂട്ടി ഡയറക്ടർ കെ.എ.ബീന മുഖ്യ പ്രഭാഷണം നടത്തി.ഡോക്ടർ കാർത്തിക,കവിതാ നിരൂപ് തുടങ്ങിയവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.റിസോഴ്സ് സെന്റർ രക്ഷാധികാരി വി.ആർ.വിശ്വൻ, സ്ഥാപന മേധാവി സുമിത് സന്തോഷ് എന്നിവർ പ്രസംഗിച്ചു. ക്വിസ് മത്സര വിജയി കൾക്ക് കേന്ദഗവൺമെന്റിന്റെ സർട്ടിഫിക്കറ്റും സമ്മാനങ്ങളും വിതരണം ചെയ്തു.തുടന്ന് മെജീഷ്യൻ കൊല്ലം ബോസിന്റെ മാജിക്ക് ഷോയും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കളിസ്ഥലം ഇനി ഫൺട്യൂറ. തലസ്ഥാനത്തെ ലുലു മാളിൽ
Next post മോഡല്‍ ഹോമിലൂടെ കുട്ടികള്‍ക്ക് കുടുംബാന്തരീക്ഷം സാധ്യമാക്കും: മന്ത്രീ വീണാ ജോര്‍ജ്

This article is owned by the Rajas Talkies and copying without permission is prohibited.