June 16, 2024

ആദായകരമായ തേനീച്ച കൃഷി” ദ്വിദിന ഓറിയെൻറ്റേഷൻ

Share Now

തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും സ്വയം സംരഭകരാകുക എന്ന ഉദ്ദേശത്തോടുകൂടി മിത്രനികേതൻ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും ഹോർട്ടികോർപ്പിന്റെയും സംയുകത ആഭിമുഖ്യത്തിൽ  “ആദായകരമായ തേനീച്ച കൃഷി” എന്ന വിഷയത്തിൽ  മിത്രനികേതൻ കെ . വി . കെ യിൽ വച്ച്  ദ്വിദിന ഓറിയെൻറ്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. വെള്ളനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠൻ അധ്യക്ഷത വഹിച്ച യോഗം  വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ്  കെ. എസ് രാജലക്ഷ്മി  നിർവഹിച്ചു.തേനീച്ച കൃഷിയുടെ അനന്ത സാധ്യതകളെക്കുറിച് കെ. വി. കെ സസ്യസംരക്ഷണ വിഭാഗം സ്പെഷ്യലിസ്റ്  ബിന്ദു ആർ. മാത്യൂസ് മുഖ്യ പ്രഭാഷണം നടത്തി.  കെ വി കെ മേധാവി ഡോ. ബിനു ജോൺ സാം  വാർഡ് അംഗം  എൽ. പി. മായാദേവി, മാവേലിക്കര  ഹോർട്ടികോർപ്പ് റീജിയണൽ മാനേജർ   ബി. സുനിൽ,  തിരുവനന്തപുരം ഹോർട്ടികോർപ്പ് റീജിയണൽ മാനേജർ  രാഖി അലക്സ് തുടങ്ങിയവർ  സംസാരിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *

Previous post മോഷണ ശ്രമത്തിൽ വീട്ടുടമയ്ക്ക് രണ്ടര ലക്ഷത്തോളം രൂപയുടെ നഷ്ടം.
Next post പഞ്ചായത്തു പ്രസിഡണ്ട്,വൈസ് പ്രസിഡണ്ട് എന്നിവർക്കെതിരെ അഴിമതി ആരോപണം

This article is owned by the Rajas Talkies and copying without permission is prohibited.