June 25, 2024

അപാർട്മെന്റ് സമീപം പുരയിടത്തിന് തീപിടിച്ചു

Share Now

പേയാട് സ്കൈ ലാൻഡ് അപാർട്മെന്റ് സമീപം പുരയിടത്തിന് തീപിടിച്ചു. രണ്ടര ഏക്കർ പുരയിടത്തിലെ അടികാടിന്‌ തീ പിടിച്ചു പടരുകയായിരുന്നു.ശനിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം.കാട്ടാക്കട അഗ്നിരക്ഷാ നിലയിൽ നിന്നും സ്റ്റേഷൻ ഓഫീസർ തുളസീധരന്റെ നേതൃത്വത്തിൽ ഒരു യൂണിറ്റ് സ്ഥലത്തെത്തി മണിക്കൂറുകളുടെ പരിശ്രമത്തിൽ തീ നിയന്ത്രണ വിധേയമാക്കി. അഗ്നിരക്ഷാ ഉദ്യോഗസ്ഥരായ മുരളി, ഡിനു മോൻ, വിനു,അലക്‌സാണ്ടർ, സിവിൽ ഡിഫൻസ് അംഗം വിനോദ് കുമാർ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post എം.എൽ.എ എം.വിൻസന്റിന് ഡിവൈഎസ്പി ഓഫീസിൽ അവഗണന
Next post ഓര്‍ത്തുവയ്ക്കാം ജില്ലാ കോവിഡ് കണ്ട്രോൾ റൂം നമ്പരുകള്‍

This article is owned by the Rajas Talkies and copying without permission is prohibited.