June 19, 2024

മൊബൈൽ മോഷ്ടിച്ചു ബംഗാൾ സ്വദേശി പിടിയിൽ

Share Now

വിളപ്പിൽശാല:

മൊബൈൽ ഫോൺ മോഷ്ടിച്ച ബംഗാൾ സ്വദേശിയെ പോലീസ് പിടികൂടി. ബംഗാൾ അജിത്തിയ നഗർ സവൻ കുമാർ സ്ട്രീറ്റിൽ താമസം ബാപ്പമേത്തി (29)യെ ആണ് വിളപ്പിൽശാല പോലീസ് അറസ്റ്റ് ചെയ്തത്.

              പേയാട് ചെറുപാറ ഗ്രാൻ്റ് ടെക് വില്ലയ്ക്ക് സമീപം പലവ്യജ്ഞനകട നടന്നുന്ന ആർ ജി ഭവനിൽ രാധാകൃഷ്ണൻ്റെ 12000 രൂപ വിലയുള്ള മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലാണ് ഇയാൾ പിടിയിലായത്.  രാധാകൃഷ്ണൻ്റെ കടയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയായ പ്രതി കടയിൽ സാധനം വാങ്ങാനെത്തുകയും കടയുടമ സാധനങ്ങൾ എടുക്കുന്നതിനിടെ മൊബൈൽ ഫോൺ കൈയ്ക്കലാക്കികടന്നുകളയുകയുമായയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ആൽത്തറ ഭഗവതി ക്ഷേത്രത്തിൽ കാണിക്ക വഞ്ചി കവർന്നു
Next post പലിശ നിരക്ക് വെട്ടിക്കുറച്ചതിനെതിരെ കേരളാ ബാങ്കിനു മുന്നിൽ ധർണ്ണ നടത്തി

This article is owned by the Rajas Talkies and copying without permission is prohibited.