June 22, 2024

ബൈക്ക് റൈസിംഗ് നടത്തുന്നതിനിടെ അപകടം .വഴിയാത്രക്കാരനും അപകടത്തിൽപ്പെട്ടു. യുവാവിന്റെ കാലൊടിഞ്ഞു തൂങ്ങി..

Share Now

നെയ്യാർഡാം റിസർവോയറിന് സമീപം മൂന്നാം ചെറുപ്പിന് സമീപം യുവാക്കൾ ബൈക്ക് റേസിംഗ് നടത്തുന്നതിനിടെ വാഹനം വെട്ടി തിരിക്കുകയും അതുവഴി നെയ്യാർ ഡാമിലേക്ക് പോവുകയായിരുന്ന ബുള്ളറ്റ് വാഹനം യുവാവിന്റെ ബൈക്കിൽ ഇടിച്ച് യുവാവിൻ്റെ കാലൊടിയുകയും ചെയ്തു. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ആണ് സംഭവം. ബൈക്ക് കുറുകെ പിടിച്ചതിൽ ആണ് അപകടം ഉണ്ടായത് ഇതാണ് ബുള്ളറ്റിൽ എത്തിയവർ ചോദ്യം ചെയ്തു മർധിക്കാൻ ഉണ്ടായ കാരണം.ഇതിനിടെ അപകടത്തിൽ കാലൊടിഞ്ഞു എന്നു കണ്ടതോടെ ബുള്ളറ്റിൽ എത്തിയവർ മർദനം അവസാനിപ്പിച്ചു.കാലൊടിഞ്ഞ
യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ് . .
സ്ഥിരം വൈകുന്നേരങ്ങളിൽ ഈ പ്രദേശത്ത് വാഹന യാത്രയ്ക്കും , വഴിയാത്രക്കാർക്കും ബുദ്ധിമുട്ട് വരുന്ന വിധത്തിൽ ഇത്തരം റൈസിംഗ് നടക്കാറുണ്ട് എന്ന് പ്രദേശവാസികൾ പറയുന്നു.

അതേ സമയം പോലീസ് സ്റ്റേഷനിൽ മർദനത്തെ കുറിച്ചോ അപകടത്തെ കുറിച്ചോ, ഇത്തരത്തിൽ ബൈക്ക് റെസിങ്ങിനെ കുറിച്ചോ യാതൊരു പരാതിയും ലഭിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Previous post സർക്കിളിന്റെ വീട്ടിൽ കയറിയ കള്ളൻ പാചക വാതകം ഉൾപ്പടെ കടത്തി
Next post കോണ്‍ഗ്രസിലേക്ക് ആളുകള്‍ ഒഴുകിയെത്തുന്നത് കണ്ണുതുറന്നു കാണണം; കെ. സുധാകരന്‍ എംപി

This article is owned by the Rajas Talkies and copying without permission is prohibited.