June 22, 2024

നഴ്സിന്റെ സമയോചിതമായ ഇടപെടൽ ശ്രമം കള്ളന്റെ ശ്രമം പാളി.

Share Now

കാട്ടാക്കട: നഴ്‌സിന്റെ മാല പൊട്ടിച്ചെടുക്കാനുള്ള കള്ളന്റെ ശ്രമം പാളി.നഴ്സിന്റെ സമയോചിതമായ ഇടപെടൽ ആണ് പൊട്ടിച്ചെടുത്ത മാലയുമായി രക്ഷപെടാൻ കള്ളന് കഴിയാത്തത്. ശനിയാഴ്ച രാത്രി 8 മണിയോടെ കാട്ടാക്കട തലക്കോണം ജഗ്ഷനിൽ ആണ്‌ സംഭവം.കാട്ടാക്കടയിലെ പ്രമുഖ സ്വകര്യ ആശുപത്രിൽ നിന്നും ജോലി കഴിഞ്ഞു വീട്ടിലേക്ക് സ്‌കൂട്ടറിൽ മടങ്ങുകയായിരുന്ന നഴ്സിന്റെ മാലയാണ് ബൈക്കിൽ എത്തിയ ആൾ പൊട്ടിച്ചെടുത്ത്. സ്‌കൂട്ടർ തടഞ്ഞ് അപ്രതീക്ഷിത ആക്രമണത്തിൽ ധൈര്യം സംഭരിച്ചു നഴ്‌സ് വെട്ടി തിരിഞ്ഞതോടെ കള്ളൻ പൊട്ടിച്ച മാല ഹെൽമറ്റിൽ കുരുങ്ങി. ഇതു കാരണം മാല നഷ്ടപ്പെട്ടില്ല. തുടർന്നു ആളുകൾ ഓടി കൂടുന്നതിനിടെ കള്ളൻ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു.നഴ്‌സ് വീട്ടുകാരുമായി എത്തി കാട്ടാക്കട പോലീസിൽ പരാതി നൽകും.

Leave a Reply

Your email address will not be published. Required fields are marked *

Previous post ബസ് കാത്തിരുപ്പ്  കേന്ദ്രത്തിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി
Next post ആളില്ലാത്ത വീട് കുത്തിത്തുറന്ന് രണ്ടര പവൻ സ്വർണം പണം എന്നിവ കവർന്നു

This article is owned by the Rajas Talkies and copying without permission is prohibited.