June 25, 2024

ദേശീയ പണിമുടക്കിൽ കടകൾ അടക്കാനുള്ള ആഹ്വാനത്തിൽ നിന്നും ഉത്തരവാദിത്ത്വപ്പെട്ട സംഘടനകൾ പിൻവാങ്ങണം

Share Now

ദ്വിദിന ദേശീയ പണിമുടക്കിൽ കടകൾ അടക്കാനുള്ള ആഹ്വാനത്തിൽ നിന്നും ഉത്തരവാദിത്ത്വപ്പെട്ട സംഘടനകൾ പിൻവാങ്ങണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ശ്രീ. എസ്. എസ്. മനോജ് ആവശ്യപ്പെട്ടു. കച്ചവടക്കാർ കടക്കെണിയിലാണ്. കോവിഡ് മഹാമാരി സമ്മാനിച്ച സാമ്പത്തിക ദുരന്തം ഇനിയും തരണം ചെയ്യുവാൻ കഴിഞ്ഞിട്ടില്ല. കേരള സംസ്ഥാനത്തിന് പുറത്ത് കടകൾ അടച്ചുള്ള സമരമില്ല. കേരളത്തിലെ തോഴിലാളി സംഘടനകൾ സംയുക്തമായി എല്ലാ ആണ്ടിലും നടത്തുന്ന ആണ്ടു നേർച്ച വിജയിപ്പിക്കുന്ന നേർച്ചക്കോഴികളായി കേരളത്തിലെ വ്യാപാരികളെ കാണുന്ന പ്രവണത അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു സാമ്പത്തിക വർഷത്തിൽ മാർച്ച് 28, 29 ദിവസങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുന്ന കാര്യത്തിൽ സമരം പ്രഖ്യാപനം നടത്തിയ സംഘടനാ നേതൃത്ത്വത്തിന് വലിയ വീഴ്ച്ച സംഭവിച്ചിട്ടുണ്ട്. മറ്റെല്ലാ സംസ്ഥാനങ്ങളിലും സാധാരണ ദിനം പോലെ കടന്നു പോകുന്ന ഈ സമരം കേരളത്തിലെ വ്യാപാര- വ്യവസായ – ടൂറിസം മേഖലകൾ പൂർണ്ണമായും സ്തംഭിപ്പിച്ച് സാമ്പത്തിക മേഖലയ്ക്ക് കനത്ത തിരിച്ചടി സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കേരള ഇലക്ട്രിക്ക് വയർ മാൻ ആൻഡ് സൂപ്പർവൈസർ അസോസിയേഷൻ വയർമാൻ ദിനം ആചരിച്ചു.
Next post മുതിർന്ന കോണ്ഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ അന്തരിച്ചു

This article is owned by the Rajas Talkies and copying without permission is prohibited.