June 19, 2024

വിളപ്പിൽ പഞ്ചയത്തിൽ ഡിജിറ്റൽ ബജറ്റ്.ജില്ലയിൽ ഇതു ആദ്യം.

Share Now

വിളപ്പിൽശാല.

വിളപ്പിൽ ഗ്രാമപഞ്ചായത്ത് ഡിജിറ്റൽ ബജറ്റ് അവതരിപ്പിച്ച ജില്ലയിലെ ആദ്യ പഞ്ചായത്തായി.ഭരണസമിതി  രണ്ടാം വർഷത്തിലേക്ക് കടക്കുമ്പോൾ വിശാലമായ ഒരു ബജറ്റാണ്   അവതരിപ്പിച്ചിരിക്കുന്നത്.സമസ്ഥ മേഖലക്കും പ്രാധാന്യം നൽകി കൊണ്ടു അവതരിപ്പിച്ച ബജറ്റ് സമിതിയുടെ പൂർണ്ണ പിന്തുണയാണ് ലഭിച്ചത്. വൈസ് പ്രസിഡന്റ് ഡി ഷാജി ആമുഖത്തിനു ശേഷം  പേപ്പർ കെട്ടുകൾക്ക്   പകരം ടാബ് ഓൺ ചെയ്താണ്
ഇത്തവണ  ബജറ്റ് അവതരിപ്പിക്കാൻ ആരംഭിച്ചത്.പഞ്ചായത്ത് ഹാളിൽ അംഗങ്ങൾക്ക് വായിക്കാൻ പാകത്തിന്  പ്രോജക്റ്ററിലൂടെ പ്രദര്ശിപ്പിച്ചും കൂടാതെ അംഗങ്ങളുടെ മൊബൈലിലും   ബജറ്റ് വായിക്കാൻ സംവിധാനം ഒരുക്കി.ഇതുകൂടാതെ പൊതു ജനങ്ങൾക്ക് തത്സമയം ബജറ്റ് കാണുന്നതിനായി പഞ്ചായത്ത്  സ്വീകരണ മുറിയിലും ഡിജിറ്റൽ ടിവിയിൽ പ്രദർശിപ്പിച്ചിരുന്നു.കേരളത്തിൽ രണ്ടാമതും ജില്ലയിൽ  ആദ്യമായുമാണ്    ഒരു പഞ്ചായത്ത് ബജറ്റ് അവതരണത്തിന് ഡിജിറ്റൽ സംവിധാനം പ്രയോജനപ്പെടുത്തുന്നത്‌.

മുപ്പത്തി ഒന്ന് കോടി എഴുപത്തിമൂന് ലക്ഷത്തി   31,73 71898  വരവും  30 716885 രൂപ ചിലവും .1,20,65,213 രൂപ  മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ഡിജിറ്റലായി അവതരിപ്പിച്ചത്.ഭവനനിർമ്മാണത്തിനു രണ്ടുകോടി.ആരോഗ്യമേഖലക്ക്  ( 41,50000)  നാല്പത്തിഒന്നുലക്ഷത്തി അൻപതിനായിരം    രൂപയും ,ശാരീരിക മാനസിക വെല്ലുവിളിനേരിടുന്ന സ്‌കൂളിനും അനുബന്ധപ്രവർത്തനങ്ങൾക്കും( 5000000) അൻപതുലക്ഷം   രൂപയും ,അങ്കണവാടികളിൽ കുട്ടികൾക്ക് പോഷകാഹാരം ഉൾപ്പടെ ലഭ്യമാക്കുന്നതിനും അനുബന്ധ ആവശ്യങ്ങൾക്കും( 5600000) അൻപത്തിആറുലക്ഷം  ,വിദ്യാഭ്യാസ മേഖലക്ക് (3500000 ) മുപ്പത്തിഅഞ്ചുലക്ഷം രൂപയും,വിളപ്പിൽ പഞ്ചായത്തിലെ വിനോദ സഞ്ചാര പ്രദേശങ്ങളായ  കരുവിലാഞ്ചിയിലെ ശാസ്‌താം പാറ, കാരോട്  വാർഡിലെ കടമ്പുപാറ എന്നിവിടങ്ങളിലേക്കായി (3000000 ) മുപ്പതുലക്ഷം   രൂപയും ജെൽജീവൻ പദ്ധതിക്കായി 2500000 ഇരുപത്തിഅഞ്ചുലക്ഷം   രൂപയും വകയിരുത്തിയിട്ടുണ്ട്.

വിളപ്പിൽ പഞ്ചായത്ത് സമ്പൂർണ്ണ പെൻഷൻ പഞ്ചായത്ത് ആകും എന്നത് ആണ് ബജറ്റിൽ  എടുത്തു പറയേണ്ടത്. അറുപതു വയസ് കഴിഞ്ഞ അർഹതപെട്ട ഒരാളും  പെൻഷന് ഇല്ലാത്ത സാഹചര്യം ഉണ്ടാകില്ല.കൂടാതെ അർഹത പെട്ടവരെ കണ്ടെത്തുന്നവർക്ക് പാരിതോഷികവും ബജറ്റിൽ പ്രഖ്യാപിച്ചു. സമ്പൂർണ്ണ ഹരിത കർമ സേനയുടെ സേവനം  എന്നതും  ബജറ്റിൽ പ്രാധാന്യം നൽകുന്നു.100 ശതമാനം  സേവനം ലഭ്യമാക്കുന്ന പഞ്ചായത്ത് ആക്കി  വിളപ്പിലിനെ മാറ്റും.ഒരുകാലത്തു ചവർ നിക്ഷേപ കേന്ദ്രമായി ജനങ്ങളുടെ സ്വൈര ജീവിതത്തെ തടസപ്പെടുത്തിയ പഞ്ചായത്തിൽ  ഇനി മാലിന്യ നിർമ്മാർജനത്തിന് പദ്ധതിയും ഇതിലൂടെ ശുചിത്വത്തിനു  ഏറ്റവും പ്രാധാന്യവും നൽകും

.പഞ്ചായത്തിൽ വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന അങ്കണവാടികൾക്  ഭൂമിവാങ്ങാനായി ഒരുകോടി രൂപയും ഭൂരഹിതർക്ക് ബോമി കണ്ടെത്താൻ അമ്പതു ലക്ഷവും ബജറ്റിൽ പ്രാധാന്യം നൽകുന്നു.കായിക പ്രേമികൾക്ക് ഏറെ ആശ്വാസം ആണ് വിളപ്പിളിലെ 2022.23 ബജറ്റ്.വിളപ്പിൽ പഞ്ചായത്തിൽ  കളികളങ്ങൾക്കായി   ഒന്നര കോടിയാണ് ബജറ്റിൽ വകയിരുത്തിയിരുക്കുന്നത്.  പഞ്ചായത്ത് കാര്യാലയത്തിൽ  വരുന്ന ആവശ്യക്കാരന്  നിമിഷനേരം നേരം കൊണ്ട് ക്ലെരിക്കൽ ജോലി പൂർത്തിയാക്കി സർട്ടിഫിക്കറ്റുകൾ നൽകാനും നടപടി ഉണ്ടാക്കും.കൂടുതൽ പരിശോധനകൾ വേണ്ടാത്ത എല്ലാ  അപേക്ഷകൾക്കും ഉടനടി തീർപ്പ് ഉണ്ടാക്കുക വഴി അവശ്യക്കാരന്റെ അലച്ചിൽ ഒഴിവാക്കുക ലക്ഷ്യം.

ഇത്തരത്തിൽ ആദ്യ ഡിജിറ്റൽ ബജറ്റിൽ അവതരിപ്പിച്ച എല്ലാ പദ്ധതികൾക്കും നിര്ദേശങ്ങൾക്കും സമിതിയുടെ  പൂർണ്ണ പിന്തുണയാണ് ഉണ്ടായതെന്നും ഏറ്റവും ജനോപകാരപ്രദമായ രീതിയിൽ വിഭാവനം ചെയ്ത ബജറ്റാണ് ഇതെന്നും   ബജറ്റ് അവതരണത്തിന് ശേഷം വൈസ് പ്രസിഡന്റ് ഡി.ഷാജി പറഞ്ഞു.പഞ്ചായത്ത് പ്രസിഡൻ്റ് ലില്ലിമോഹൻ, ക്ഷേമകാര്യ ചെയർമാൻ ചെന്നിൽ കുമാർ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫ്ലോറൻസ് സരോജം,
വികസനകാര്യ  ചെയർപേഴ്സൺ ബിന്ദു തുടങ്ങി അംഗങ്ങളും ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Previous post ആമച്ചൽ ഏലായെ കതിരണിയിക്കാൻ ലിഫ്റ്റ് ഇറിഗേഷൻ22 ഹെക്ടറിൽ കാർഷിക പുനരുജ്ജീവനം.
Next post കേരള ഇലക്ട്രിക്ക് വയർ മാൻ ആൻഡ് സൂപ്പർവൈസർ അസോസിയേഷൻ വയർമാൻ ദിനം ആചരിച്ചു.

This article is owned by the Rajas Talkies and copying without permission is prohibited.