June 21, 2024

കരമനയാറിൽ വൃദ്ധയുടെ മൃതദേഹം കണ്ടെത്തി.

Share Now

ആര്യനാട്:കാണാതായ വൃദ്ധയുടെ മൃതദേഹം കരമനയിൽ കണ്ടെത്തി.ആര്യനാട് മീനാങ്കൽ ഇരിഞ്ചൽ കോളനിയിൽ സന്ധ്യാ ഭവനിൽ ദേവകി (75) യുടെ മൃതദേഹമാണ് ഇന്നലെ രാവിലെ ആര്യനാട് തോളൂർ കരമനയാറിന്റെ കടവിൽ കണ്ടെത്തിയത്.
ദേവകി മരുന്ന് വാങ്ങാനായി പോയിട്ട് സന്ധ്യ കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ ആര്യനാട് പൊലീസിൽ പരാതി നൽകിയിരുന്നു.ഇന്നലെ നാട്ടുകാരാണ് ആറ്റിൽ മൃതദേഹം കണ്ടെത്തിയത്.തുടർന്ന് ആര്യനാട് പൊലീസിനെ വിവരം  അറിയിച്ചു. മൃതദേഹം  മെഡിക്കൽ കോളെജ് മോർച്ചറിയിലേയ്ക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

Previous post മുല്ലപ്പെരിയാർ; നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലാ
Next post കണ്ടെയ്ൻമെന്റ്/മൈക്രോ കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപിച്ചു

This article is owned by the Rajas Talkies and copying without permission is prohibited.