June 22, 2024

ആക്രി നിറഞ്ഞു ഇഴജന്തുക്കളുടെ താവളമായി ആയൂർവേദ ആശുപത്രി

Share Now

മാറനല്ലൂർ:മരുന്നുകൂട്ടുകളുടെ പച്ചപ്പു നിറഞ്ഞു ഇവയുടെ ഗന്ധവും പരക്കേണ്ട ആശുപത്രി പരിസരം തുരുമ്പെടുത്ത ആക്രി വാഹനങ്ങളെ കൊണ്ട്  നിറഞ്ഞു കാടും പടർപ്പും ഇഴജന്തുക്കളുമായി അവഗണനയുടെ ഉത്തമ ഉദാഹരണമായി നിലകൊള്ളുകയാണ്. തിരുവനന്തപുരം ജില്ലയിലെ മാറനല്ലൂർ ഗ്രാമപഞ്ചായത്തിലെ ആയൂർ വേദ  ആശുപത്രി.
ആശുപത്രിയുടെ ക്വർട്ടേഴ്‌സ് ആകേണ്ടിയിരുന്നതിടത്താണ് മാറനല്ലൂരിന്‌  അനുവദിച്ച പോലീസ് സ്റ്റേഷൻ തകൾക്കാലികമായി പ്രവർത്തിച്ചിരുന്നത്.ഇതിനു  സമീപത്തെ ഷീറ്റ് മേഞ്ഞ കെട്ടിടത്തിലാണ്  പതിറ്റാണ്ടുകളായി ആയൂർ വേദ ആശുപത്രിയും പ്രവർത്തിക്കുന്നത് . അവഗണയിലായിരുന്ന രണ്ടു വിഭാഗത്തിൽ നിന്നും പോലീസ് സ്റ്റേഷന് ഒടുവിൽ ശാപമോഷം കിട്ടി. എങ്കിലും അക്കാലമത്രയും കേസുകളിൽ പെട്ട് കിടന്ന നൂറോളം വാഹനങ്ങൾ ഒക്കെയും ഇപ്പോഴും തുരുമ്പിച്ചു ദ്രവിച്ചു ഇതിനുള്ളിൽ തന്നെ ചെടികൾ വളർന്നതും ഇഴജന്തുക്കൾ  താവളമാക്കിയും ചികിത്സക്കെത്തുന്നവരുടെയും ജീവനക്കാരുടെയും പേടി സ്വപ്മമായ ഇടമായിരിക്കുകയാണ്.
     ഇവിടം  ധന്വന്തരിയുടെയോ അഗസ്ത്യാർ മുനിയുടെയോ പ്രതിമയും, തുളസിയും കുറുന്തോട്ടിയുമുൾപ്പെടുന്ന ഔഷധ സസ്യങ്ങളുടെ     തോട്ടവുമുണ്ടാകേണ്ടിയിരുന്നിടത്താണ്  ആക്രി വാഹനങ്ങൾ നിറച്ചിരിക്കുന്നത്. തുരുമ്പിച്ച വാഹനങ്ങളിൽ   മഴവെള്ളം കെട്ടിനിന്ന് കൊതുകും കൂത്താടിയും കൂടിയായപ്പോൾ ആശുപത്രി പരിസരം രോഗവാഹിനി കൂടിയാകുന്നു എന്നതാണ് സ്ഥിതി.

അരനൂറ്റാണ്ടോളം  പഴക്കമുള്ള ആശുപത്രിൽ ഈ അവസ്ഥയിലും നൂറോളം രോഗികൾ വന്നു പോകുന്നുണ്ട്.   ആശുപത്രി കൊണ്ട് വന്നു എന്നതൊഴിച്ചാൽ ഇന്നും കിടത്തി ചികിത്സക്ക്  സൗകര്യം ഒരുക്കിയിട്ടില്ല. പോലീസ് സ്റേഷൻ ഒഴിഞ്ഞ കെട്ടിടത്തിൽ ചെറിയതോതിൽ ഉള്ള നവീകരണം  നടത്തിയാൽ ഇവിടെ കിടത്തി ചികത്സക്ക് വേണ്ട സൗകര്യം ഒരുക്കാം .പാഴ് വാഹനങ്ങൾ നീക്കം ചെയ്തു  ഇവിടെ ഔഷധ സസ്യ തോട്ടവും ശുദ്ധവായൂ ശ്വസിക്കാനുള്ള ഭൗതീക സാഹചര്യവും ഉണ്ടാക്കാൻ   നടപടി സ്വീകരിക്കണമെന്നാണ് രോഗികളുടെയും നാട്ടുകാരുടെയും ആവശ്യം

Leave a Reply

Your email address will not be published. Required fields are marked *

Previous post കുട്ടി ഡ്രൈവർമാരെ ഉൾപ്പടെ വലയിലാക്കി മോട്ടോർ വാഹന വകുപ്പ്
Next post കൊയ്തു മെതിച്ചു പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും .കുത്തരിക്ക് ഇനി ഇവിടെ തുടക്കമാകും

This article is owned by the Rajas Talkies and copying without permission is prohibited.