June 16, 2024

കുട്ടി ഡ്രൈവർമാരെ ഉൾപ്പടെ വലയിലാക്കി മോട്ടോർ വാഹന വകുപ്പ്

Share Now


കാട്ടാക്കടയിൽ ഇരുനൂറിലധികം നിയമലംഘകരെ പിടികൂടി പിഴയിട്ടു.
കാട്ടാക്കട
ന്യൂജൻ  ബൈക്കുകളുടെ മത്സരയോട്ടവും ബൈക്ക് സ്ടണ്ടിങ്ങും കാരണം ജില്ലയിലാകമാനം നിരവധി അപകടങ്ങളും അപകടമരണങ്ങളും നടന്ന സാഹചര്യത്തിൽ ആണ് കൊറോണ വ്യാപനത്തെ തുടർന്ന് നിറുത്തി വച്ചിരുന്ന വാഹന പരിശോധനക്ക് ചൊവാഴ്ച കാട്ടാക്കട പ്രദേശത്തു മോട്ടോർ വാഹന വകുപ്പിന്റെ  തിരുവനന്തപുരം    എൻഫോഴ്സ് മെൻറ് പ്രത്യേക സംഘം   തിരുവനന്തപുരം നേതൃത്വത്തിലാണ് പരിശോധന നടന്നത്.
കഴിഞ്ഞ പത്തു ദിവസത്തിനുള്ളിൽ ഏഴുപേരാണ് തിരുവനന്തപുരം ജില്ലയിൽ  ബൈക്കപടകത്തിൽ മരിച്ചത് .ഇതിൽ കൂടുതലും കൗമാരക്കാരാണ്. കഴിഞ്ഞ ദിവസം പരുത്തിപ്പള്ളിയിൽ ബൈക്ക് നിയന്ത്രണം തെറ്റി  വഴിയരികിൽ കൂട്ടിയിട്ടിരുന്ന തടികളിൽ ഇടിച്ചു കയറി കൗമാരക്കാർ മരിക്കാനിടയായ സാഹചര്യത്തിലാണ് പരിശോധനയുടെ ആദ്യ ഘട്ടം  കാട്ടാക്കടയിൽ നിന്നും ആരംഭിച്ചത് എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.നാല് സംഘമായി തിരിഞ്ഞ ഉദ്യോഗസ്ഥർ  കട്ടയ്‌ക്കോട്- വിളപ്പിൽശാല- പേയാട് റോഡിലും കാട്ടാക്കട വെള്ളറട- നെയ്യാർഡാം റോഡിലും കാട്ടാക്കട പൂവച്ചൽ വെള്ളനാട്, ആര്യനാട്, കുറ്റിച്ചൽ, പരുത്തിപ്പള്ളി ഷോർലോക്കോഡ് മലയോര ഹൈവേയിലും പരിശോധനകൾ നടത്തി.

  അപകടങ്ങൾ നടന്ന പരുത്തിപ്പള്ളി ഷോർലോക്കോഡ് റോഡിൽ പരിശാധനകൾ നടത്തവേ സമീപ തടി മില്ലുകളിൽ നിന്നും റോഡിലേക്ക് ഇറക്കി ഇട്ടിരുന്ന തടികൾ ഉടമകളെ വരുത്തി നീക്കം ചെയ്യിപ്പിച്ചു. വിവിധ ഇടങ്ങളിലെ പരിശോധനയിൽ  പിടിയിലായവർ അധികവും പ്രായപൂർത്തിയാകാത്ത കുട്ടികളായിരുന്നു.പൂവച്ചൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി പരിസരത്തു നിന്നും നിരവതി  കുട്ടി ഡ്രൈവർമാരെ പിടികൂടി. കുട്ടിഡ്രൈവർമാരെ വാഹന ഗതാഗത  നിയമങ്ങൾ പറഞ്ഞു മനസിലാക്കിക്കുകയും ഇവരുടെ    രക്ഷിതാക്കളെ വരുത്തി  ബോധവൽക്കരണം നടത്തി വാഹനങ്ങൾക്കു  പിഴ ഇട്ട ശേഷം  മടക്കി അയക്കുകയും ചെയ്തു.അമിതവേഗതയിലും രേഖലയില്ലാതെയും ഹെൽമെറ്റ് ധരിക്കാതെയും എത്തിയ നിരവതി  വാഹനങ്ങൾ  പരിശോധന കണ്ടു നിറുത്താത്തെയും  വാഹനം നിറുത്തി തിരികെ പോകുകയും ചെയ്തു. ഇത്തരം വാഹനങ്ങളുടെ   ചിത്രങ്ങളും വീഡിയോകളും സംഘം പകർത്തുകയും  ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇരുചക്ര വാഹനങ്ങൾ കൂടാതെ  കൃത്യമായ രേഖകൾ ഇല്ലാതെയും നിയമം തെറ്റിച്ചും എത്തിയ   ടിപ്പർ, കാറുകൾ ,ലോറി തുടങ്ങിയവയ്ക്കും  പിഴയിട്ടു. ഇരുനൂറിലധികം പേർക്കാണ് പിഴയിട്ടത്.ഇതിനു പുറമെ ആണ് പരിശോധനയെ വെട്ടിച്ചു കടന്നവരുടെ പേരിൽ സംഘം കേസ് എടുത്തിരിക്കുന്നത്.


മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ദിനേശ് എസ് .രാംജി കെ കരൺ ,ലൈജു ബി എസ്, അരുൺ എസ് എൽ ,മനു എം ആർ വിമൽ , ഹരീഷ് കുമാർ തുടനകിയവരാണ് പരിശോധനയും  ബോധവൽക്കരണവും നടത്തിയത്.രാവിലെ തുടങ്ങിയ പരിശോധന വൈകുന്നേരത്തോടെയാണ് അവസാനിച്ചത്. ഇതൊരു തുടർ പ്രക്രിയ ആയിരിക്കുമെന്നും  ഒരിക്കൽ  പരിശോധന നടത്തിയ ഇടങ്ങളിൽ ഇനിയും കർശന പരിശോധനകൾ നടത്തുമെന്നും വരും ദിവസങ്ങളിൽ ജില്ലയിലെ വിവിധ ഇടങ്ങളിൽ പഴുതടച്ചുള്ള പരിശോധന നടത്തുമെന്നും  സംഘം പറഞ്ഞു. ഇതോടൊപ്പം  മോട്ടോർവാഹന നിയമ ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ പൊതു ജനങ്ങൾക്ക് അറിയിക്കാനുള്ള സംവിധാനവും വരും ദിവസങ്ങളിൽ സജ്ജീകരിക്കുമെന്നും ഇതിലൂടെ  നിയമലംഘനങ്ങൾക്ക് കൂടുതൽ തടയിടാനാകുമെന്നാണ് പ്രതീക്ഷയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *

Previous post കോവിഡ് സാമ്പത്തിക സഹായം അപേക്ഷ ഇന്ന് ഉച്ചവരെ
Next post ആക്രി നിറഞ്ഞു ഇഴജന്തുക്കളുടെ താവളമായി ആയൂർവേദ ആശുപത്രി

This article is owned by the Rajas Talkies and copying without permission is prohibited.