June 16, 2024

പാരമ്പര്യ സിദ്ധ സിദ്ധ മർമ്മ ചികിത്സ സംഘം സർട്ടിഫിക്കറ്റു വിതരണം നടത്തി

Share Now


കാട്ടാക്കട:കേരള പാരമ്പര്യ സിദ്ധമർമ്മ ചികിത്സ സംഘത്തിന്റെ ആഭുമുഖ്യത്തിൽ എം ആർ എസ് സാമൂഹ്യ ഹെൽത് ഡെവലപ്മെന്റ് സെനറ്റർ കാട്ടാക്കടയിൽ ബോൺ സെറ്റിങ് കയ്‌റോ പ്രാക്ടീസ് ഡിപ്ലോമ കോഴ്സ് പൂർത്തിയാക്കിയവർക്ക് സെര്ടിഫിക്കറ്റ് വിതരണവും വിശിഷ്ട വ്യക്തികളെ ആദരിക്കുകയും ചെയ്തു.കേരള പാരമ്പര്യ വൈദ്യ സംഘം സംസ്ഥാന പ്രസിഡണ്ട് എം ആർ സുരേഷ് വൈദ്യർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്തു അംഗം രാധിക ടീച്ചർ ചടങ്ങു ഉദ്ഘാടനം ചെയ്തു.

കാട്ടാക്കട ഗ്രാമപഞ്ചായത്തും പ്രസിഡണ്ട് അനിൽകുമാർ,പൂവച്ചൽ ഗ്രാമപഞ്ചായത്തും പ്രസിഡണ്ട് സനൽകുമാർ എന്നിവർ സർട്ടിഫിക്കറ്റ് വിതരണം ചെയ്ത.ആൾ ഇന്ത്യ കെയ്‌റോ പ്രാക്ടീസ് ചീഫ് മുഖ്യ പ്രഭാഷണം നടത്തി.കെയ്‌റോ പ്രാക്റ്റീസ് കേരള ചീഫ് അരുൺകുമാർ,സതീഷ് വൈദ്യർ,കൊമ്പാടിക്കൽ വാർഡ് അംഗം ചന്ദ്രിക,രാജശേഖര വൈദ്യർ,സാം ഡേവിഡ് വൈദ്യർ,പൂവച്ചൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷാജി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post സഊദിയിലേക്കുള്ള പ്രവാസികളുടെ മടക്ക യാത്ര ഇന്ത്യൻ എംബസിയും സ്ഥിരീകരിച്ചു
Next post ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ; നിയന്ത്രണം തെറ്റി ടിപ്പർ അപകടത്തിൽപ്പെട്ടു ഡ്രൈവർ ഉൾപ്പെടെയുള്ളവർക്ക് പരിക്ക്

This article is owned by the Rajas Talkies and copying without permission is prohibited.