June 22, 2024

പൂവച്ചൽ തങ്ങളുപ്പായുടെ ആണ്ട് നേർച്ചയ്ക്ക് കൊടിയേറി

Share Now

കാട്ടാക്കട : പൂവച്ചൽ ഠൗൺ മുസ്ലീം ജമാഅത്തിൽ അടങ്ങപ്പെട്ടിരിക്കുന്ന മർഹൂം സെയ്യിദ് ഹൈദ്രോസ്കോയാ തങ്ങളുപ്പായുടെ എഴുപത്തി ഒൻപതാമത് ആണ്ട് നേർച്ചയ്ക്ക് കൊടിയേറ്റോടെ  തുടക്കമായി. ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് എം.അബ്ദുൾ  കലാം കൊടിയേറ്റ് നടത്തി. ജമാഅത്ത് ചീഫ് ഇമാം അബ്ദുൽ ഹാദി അൽകാശിഫി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ജമാഅത്ത് സെക്രട്ടറി ഷമീർ പൂവച്ചൽ , ജോയിൻ്റ് സെക്രട്ടറി സജാദ് എന്നിവർ സന്നിഹിതരായി.ഇരുപത്തി ഒൻപതാം തീയതിവരെയാണ് ആണ്ടുനേർച്ച.
വെള്ളിയാഴ്ച  മുതൽ 27 വരെ  മഅരിബ് നമസ്കാരാനന്തരം ഖുർആൻ പാരായണം.
28 ചൊവ്വാഴ്ചയാണ് തങ്ങളുപ്പായുടെ   ആണ്ട്നേർച്ച.

 വൈകുന്നേരം 4 മണി മുതൽ ഖുർആൻപാരായണം, ദിക്റ്, റാത്തീബ്  പൂവച്ചൽ ഠൗൺ മുസ്ലീം ജമാഅത്ത് ഇമാം ജ. അനസ് മൗലവി  നേതൃത്വം നൽകുന്നു.
7 PM മുതൽ കൂട്ട സിയാറത്തും പ്രത്യേക ദുആയും പൂവച്ചൽ ഠൗൺ മുസ്ലീംജമാഅത്ത് ചീഫ് ഇമാം  ജ. അബ്ദുൽഹാദി അൽകാശിഫി  നേതൃത്വം നൽകുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജ്ഞാന പുകഴ്ച്ചി പട്ടുപാടലും, അന്നദാനവും ഇത്തവണ ഉണ്ടായിരിക്കുന്നതല്ല എന്നും നേർച്ചകൾ സ്വീകരിക്കുമെന്നും  സെക്രട്ടറി പറഞ്ഞു 

Leave a Reply

Your email address will not be published. Required fields are marked *

Previous post വനിതാ സംവരണ ബിൽ പാസാക്കുന്നതിന് സിപിഐ ജനകീയ കൂട്ടായ്മ
Next post പണവും ഓഫീസ് രേഖകളും കണ്ടെടുക്കാൻ സഹായിക്കു

This article is owned by the Rajas Talkies and copying without permission is prohibited.