June 19, 2024

നീലകേശി അംബ്രല്ലാ മാർട്ട്; കുട നിർമ്മാണവുമായി സേവാഭാരതി

Share Now

കുന്നത്തുകാൽ: സേവാഭാരതി കുന്നത്തുകാൽ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുട നിർമ്മാണ യൂണിറ്റ് ആരംഭിച്ചു. കുന്നത്തുകാൽ ചിമ്മിണ്ടി ശ്രീ നീലകേശി ദേവീക്ഷേത്ര ആഡിറ്റോറിയത്തിനു സമീപത്തെ കെട്ടിടത്തിലാണ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചത്. വനിതാ ശാക്തീകരണ പ്രവർത്തനത്തിൻ്റെ ഭാഗമായി രൂപീകരിച്ച യൂണിറ്റാണ് നീലകേശി അംബ്രല്ലാ മാർട്ട്.

ആദ്യഘട്ടത്തിൽ പതിനഞ്ചോളം പേർക്കാണ് പരിശീലനം നൽകി നിർമ്മാണം ആരംഭിക്കുക. ചിമ്മിണ്ടി സ്വദേശിയായ സോമൻ മേസ്തിരിയുടെ നേതൃത്വത്തിലാണ് പരിശീലനം .നിർമ്മാണോദ്ഘാടനത്തിൽ സേവാഭാരതി പഞ്ചായത്ത് സമിതി അധ്യക്ഷൻ പത്മകുമാർ, സെക്രട്ടറി തോലടി ശ്രീകുമാർ, ജില്ലാ സമിതി അംഗം സുദർശനൻ, നളിനകുമാർ, തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ജനങ്ങളുടെ നികുതി പണം കൊണ്ട് ചാര സോഫ്‌റ്റ്‌വെയർ വാങ്ങിയത് നിയമ വിരുദ്ധവും ആധാര്മികവുമാണെന്നു ഡോ: ശശി തരൂർ എം.പി
Next post വാഹന കൈമാറ്റത്തിന് ബാങ്ക് എൻ. ഒ.സിക്കു വേണ്ടി ഇനി അലയേണ്ട . മന്ത്രി ആന്റണി രാജു

This article is owned by the Rajas Talkies and copying without permission is prohibited.