June 25, 2024

അജ്ഞാത ജീവി കോഴികളെ കടിച്ച് കൊന്നു.

Share Now




കള്ളിക്കാട്: അജ്ഞാത ജീവി കോഴികളെ കടിച്ചു കൊന്നു. കള്ളിക്കാട് ഭിന്നശേഷിക്കാരനായ രാജേഷിന്റെ വീട്ടിലെ നാലു കോഴികളാണ് പുലർച്ചെ ചത്ത നിലയിൽ കണ്ടെത്തിയത്. അൻപ്പതോളം കോഴികൾ ഉള്ള കൂട്ടിൽ ചത്ത കോഴികൾക്ക് പുറമെ ചിലത് അവശതയിലുമാണ്. പത്തോളം കോഴികളുടെ കഴുത്തിൽ കടിയേറ്റ മുറിവുകളും ഉണ്ട്. പഞ്ചായത്തിൽ നിന്ന് ലഭിച്ച കോഴി കൂടിൽ വായ്പ എടുത്താണ് ഉപജീവനത്തിനായി രാജേഷ് കോഴികളെ വളർത്തിയിരുന്നത്. കഴിഞ്ഞ വർഷം മുപ്പതോളം കോഴികൾ അസുഖം ബാധിച്ച് ചത്തിരുന്നു.


തുടർന്ന് വീണ്ടും കോഴി കുഞ്ഞുങ്ങളെ വാങ്ങി വളർത്തുന്നതിനിടയിൽ കഴിഞ്ഞ രണ്ടാഴ്ച്ചക്ക് മുൻപേ തെരുവ് നായ്കൾ പത്ത് കോഴികളെ കടിച്ച് കൊന്നിരുന്നു.ഇതിനു പുറമെ ആണ് ഇപ്പോൾ കോഴികളെ ചത്ത നിലയിൽ കണ്ടെത്തിയത്.അടിക്കടിയുള്ള ഈ അവസ്ഥ കുടുംബത്തെ ആകെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. രാജേഷ് തൊഴിലുറപ്പ് തൊഴിൽ ചെയ്താണ് കുടുംബം പോറ്റുന്നത്. കോഴികളെ പരിചരിക്കുന്നത് രാജേഷിന്റെ ഭാര്യ ആണ്

Leave a Reply

Your email address will not be published. Required fields are marked *

Previous post ലോക ടൂറിസം ദിനത്തിൽ കിരീടം പാലം ടൂറിസം പദ്ധതി പ്രഖ്യാപിച്ച് മന്ത്രി വി ശിവൻകുട്ടി
Next post ഗ്രന്ഥശാല പരിശീലന കളരി

This article is owned by the Rajas Talkies and copying without permission is prohibited.