June 25, 2024

ഗ്രന്ഥശാല പരിശീലന കളരി

Share Now


കാട്ടാക്കട: ലൈബ്രറി കൗൺസിൽ പൂവച്ചൽ പഞ്ചായത്ത്  സമിതിയുടെ നേതൃത്വത്തിൽ ഗ്രന്ഥശാല പ്രവർത്തകരുടെ പരിശീലന കളരി സംഘടിപ്പിച്ചു.ഗ്രന്ഥശാല രജിസ്റ്ററുകൾ തയ്യാറാക്കൽ, പ്രവർത്തന കലണ്ടർ രൂപീകരിക്കൽ , സാമൂഹിക പ്രവർത്തനങ്ങളിൽ സ്വീകരിക്കേണ്ട നയരേഖ തയ്യാറാക്കൽഎന്നിവയിൽ പരിശീലനം നൽകി. കാട്ടാക്കട താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി.രാജഗോപാൽ ഉദ്ഘാടനം ചെയ്തുപന്നിയോട് ദേശസേവിനിഗ്രന്ഥശാല പ്രസിഡന്റ് ഷാജി മോൻ അദ്ധ്യക്ഷനായ പരിപാടിയിൽ. പഞ്ചായത്ത് സമിതികൺവീനർ എ.ജെ. അലക്സ് റോയ്എ.സന്തോഷ് കുമാർ എന്നിവർ പഠന പരിപാടികൾക്ക് നേതൃത്വം നൽകി.റ്റി. യോഹന്നാൻ, എസ്. അനിക്കുട്ടൻ,ഷൈലജ ദാസ് , എസ്.പി.സുജിത്ത്, എസ്.ബിന്ദു കുമാരി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post അജ്ഞാത ജീവി കോഴികളെ കടിച്ച് കൊന്നു.
Next post ഹർത്താൽ അനുകൂലികൾ പെട്രോൾ പമ്പ് ജീവനക്കാരെ മർദിച്ചതായി പരാതി

This article is owned by the Rajas Talkies and copying without permission is prohibited.