June 16, 2024

പി. ടി കർമ്മപഥങ്ങളിൽ കനലാകാൻ തലമുറയെ പ്രചോദിപ്പിച്ച നേതാവ്- വി. ആർ. പ്രതാപൻ

Share Now


കേന്ദ്ര സംസ്ഥാന ഭരണങ്ങളില്ലാതെ പ്രതിപക്ഷത്തിരിക്കുന്ന കോൺഗ്രസ്‌ പാർട്ടിയെ സ്നേഹിക്കുന്ന മുഴുവൻപേർക്കും കാലോചിത മാതൃകയാണ് പി. ടി. തോമസ്. ഉറച്ച നിലപാടുകളും തികഞ്ഞ ലക്ഷ്യബോധവും കരുത്തായ് കരുതിയ പി. ടി യുടെ നഷ്ട്ടം നാടിനും പാർട്ടിക്കും എന്നതിലുപരി പൊതുപ്രവർത്തനരംഗത്ത് നിൽക്കുന്ന ഓരോ യുവതി യുവാക്കൾക്കുമാണെന്ന് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി. ആർ. പ്രതാപൻ.
കോൺഗ്രസ്‌ പൂവച്ചൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പി. ടി. തോമസ് അനുസ്മരണ സമ്മേളനം ഉത്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സത്യദാസ് പൊന്നെടുത്തകുഴി അദ്ധ്യക്ഷത വഹിച്ചു. സി. ആർ. ഉദയകുമാർ, എ. സുകുമാരൻ നായർ, എ.എസ്. ഇർഷാദ്, ശ്രീക്കുട്ടി സതീഷ്, സോണിയ, എ. ഫസലുദീൻ തുടങ്ങിയവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post 400 ലിറ്റർ കോടയും പത്തു ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും എക്സൈസ് പിടികൂടി
Next post കോട്ടൂർ മുണ്ടണി മാടൻ തമ്പുരാൻ ക്ഷേത്രത്തിൽ ആക്രമണം

This article is owned by the Rajas Talkies and copying without permission is prohibited.