June 22, 2024

കാട്ടാക്കടയിലെ അഭിമാനമായി അലീന 1200 /1200

Share Now

കാട്ടാക്കട
കേരള സംസ്ഥാന പ്ലസ് ടു പരീക്ഷ ഫലം വന്നപ്പോൾ കാട്ടാക്കട പി.ആർ വില്യം ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ് വിഷയത്തിൽ ഫുൾമാർക്ക് വാങ്ങി എസ്.ബി.അലീന കാട്ടാക്കടക്ക് അഭിമാനമായി. സ്‌കൂളിന് ഇതു നാലാം തവണയാണ്  ഫുൾ മാർക്ക് നേട്ടം വരുന്നത് .സ്കൂളിലെ തന്നെ അദ്ധ്യാപക ദമ്പതികളായ കാട്ടാക്കട മുളയംകോട് കൃപാശ്രമത്തിന് സമീപം ബത്ലേഹേമിൽ കെ.പി.ബെൻസർ ബോസ്ക്കോയുടേയും വൈ.ഷൈനിയുടേയും മകളാണ് അലീന.കുട്ടിക്കാലം മുതൽ തന്നെ പഠിത്തത്തിൽ മിടുക്കിയിയിരുന്ന അലീന പാഠ്യേതര വിഷയങ്ങളിലും കഴിവ് തെളിയിച്ചിട്ടുണ്ട്.

പത്താം ക്ലാസിൽ ഫുൾ മാർക്ക് വാങ്ങി ഇതേ സ്‌കൂളിൽ നിന്നുമാണ് പ്ലസ്ടുവിനെത്തിയത്.യുവജനോത്സവത്തിൽ ബഡിംഗ്&ഗ്രാഫ്റ്റിഗിൽ സംസ്ഥാന തലത്തിൽ എഗ്രെയിഡ് നേടിയിട്ടുണ്ട്.കൂടാതെ പാട്ട്,നൃത്തം,വായന,കഥ,കവിത എഴുത്ത് എന്നിവയിലും മിടുക്കിയാണ്.ഓങ്കോളജി ഡോക്ടറായി സമൂഹ്യസേവനമാണ് തന്റെ ലക്ഷ്യമെന്ന് അലീന പറയുന്നു.ഇതേ സ്‌കൂളിലെ പത്താം ക്‌ളാസ്  വിദ്യാർത്ഥി ആണ് സഹോദരൻ ആൾഫിൻ ബോസ്‌ക്കോ.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഡി സി സി ജനറൽ സെക്രട്ടറി,മണ്ഡൽ കാര്യവാഹക് ഉൾപ്പടെ സി പി ഐ എമ്മിലേക്ക്
Next post വ്യാജ അക്കൗണ്ടുകളാണ് വില്ലന്മാർ.

This article is owned by the Rajas Talkies and copying without permission is prohibited.