June 21, 2024

സി എച്ച് മുഹമ്മദ് കോയ അനുസ്മരണം 29ന്

Share Now

    തിരുവനന്തപുരം, മുൻ മുഖ്യ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ സി എച്ച് മുഹമ്മദ് കോയയുടെ ചരമദിനം പ്രമാണിച്ച് സി എച്ച് സ്മാരക സമിതി ഏർപ്പെടുത്തുന്ന സി എച്ച് അനുസ്മരണ സമ്മേളനം 29ന് ബുധനാഴ്ച രാവിലെ 11ന് മന്ത്രി റോഷി അഗസ്റ്റിൻ ജമാഅത്താലയത്തിൽ ഉദ്ഘാടനം ചെയ്യും.

        വിദ്യാഭ്യാസരംഗത്തും സിവിൽ പരീക്ഷയിൽ മികച്ച കുട്ടികൾക്ക് ഡോക്ടർ പി എം ജലീൽ എൻഡോവ്മെന്റ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിക്കും. കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡണ്ട് കരമന ബയാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നജീബ് കാന്തപുരം എംഎൽഎ അനുസ്മരണ പ്രഭാഷണം നടത്തും. ചികിത്സാസഹായം മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി നിർവഹിക്കും.മുഹമ്മദ് ബഷീർ ബാബു.കെ എച്.എം അഷ്റഫ്.വർക്കല സൈനുദ്ദീൻ. ജിഫ്രി ജലീൽ എന്നിവർ പ്രസംഗിക്കും

Leave a Reply

Your email address will not be published. Required fields are marked *

Previous post നെടുമങ്ങാട് റവന്യൂ ടവറിന് ശിലയിട്ടു.
Next post ജില്ലയിലെ ആദ്യ സുഭിക്ഷ ഹോട്ടൽ പാളയം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി ക്യാന്റീനിൽ

This article is owned by the Rajas Talkies and copying without permission is prohibited.