June 21, 2024

റബ്ബർ ടാപ്പിംഗ് പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് നൽകി

Share Now



 കുറ്റിച്ചൽ: റബ്ബർ ബോർഡിന്റെ സഹകരണത്തോടെ കോട്ടൂർ ഗീതാഞ്ജലി റബ്ബർ സ്വാശ്രയ സംഘം സംഘടിപ്പിച്ച സൗജന്യ റബ്ബർ ടാപ്പിംഗ് പരിശീലനം സമാപിച്ചു.  ഫീൽഡ് ഓഫീസർ അന്നാ ജോർജ് നിർവഹിച്ച സമാപന ചടങ്ങിൽ പരിശീലനം പൂർത്തിയായവർക്ക് റബ്ബർ ബോർഡ് സർട്ടിഫിക്കറ്റ് നൽകി.ചടങ്ങിൽ  ഫീൽഡ് ഓഫീസർ അന്നാ ജോർജിനും ടാപ്പിംഗ് പരിശീലകൻ വത്സലനും ഗീതാഞ്ജലിയുടെ സ്നേഹോപഹാരം നൽകി ആദരിച്ചു. സ്വാശ്രയ സംഘം പ്രസിഡണ്ട് എം. ഷഹാബ്ദീന്റ അധ്യക്ഷതയിൽ ഗ്രന്ഥശാല  പ്രസിഡണ്ട് ആർ മധുകുമാർ, സ്വാശ്രയ സംഘം സെക്രട്ടറി ലോറൻസ് എന്നിവർ സംസാരിച്ചു.


Leave a Reply

Your email address will not be published. Required fields are marked *

Previous post കോട്ടൂരിൽ ഈ മനോഹരതീരത്ത്
Next post ജനറല്‍ ആശുപത്രിയില്‍ താത്കാലിക ഒഴിവ്

This article is owned by the Rajas Talkies and copying without permission is prohibited.