June 16, 2024

നവീകരിച്ച കുണ്ടമൺഭാഗം – ശങ്കരൻനായർ റോഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.

Share Now

കാട്ടാക്കട മണ്ഡലത്തിൽ ബിഎംബിസി നിലവാരത്തിൽ നവീകരിച്ച കുണ്ടമൺഭാഗം – ശങ്കരൻനായർ റോഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. സർക്കാരിന്റെ രണ്ടാം 100 ദിന കർമ്മപദ്ധതിയുടെ ഭാഗമായി നവീകരിച്ച 51 പൊതുമരാമത്ത് റോഡുകളുടെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് 2 കോടി രൂപ ചിലവഴിച്ച് നവീകരിച്ച കുണ്ടമൺഭാഗം – ശങ്കരൻനായർ റോഡിന്റെയും ഉദ്ഘാടനം നടന്നത്. പൊതു മരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ ഐ.ബി.സതീഷ് എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ ഒന്നും രണ്ടും 100 ദിന കർമ്മ പദ്ധതികളുടെ ഭാഗമായി നിരവധി പൊതുമരാമത്ത് റോഡുകളാണ് ഇതിനോടകം കാട്ടാക്കട നിയോജക മണ്ഡലത്തിൽ നവീകരിക്കപ്പെട്ടിട്ടുള്ളത്. വിളവൂർക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി.ലാലി, നേമം ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ.ബി.ബിജുദാസ്, വാർഡ് മെമ്പർമാരായ കെ.വി.ജയകുമാർ, റോസ് മേരി, പി.ഡബ്ല്യു.ഡി എ.ഇ ദീപക്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മലയിൻകീഴ് ഗവ.എൽ.പി ഗേൾസ് സ്കൂളിന് പുതിയ കെട്ടിട്ടം
Next post ജലസംരക്ഷണത്തിനു ദക്ഷിണേന്ത്യൻ ജില്ലകളിൽ ഒന്നാം സ്ഥാനം തിരുവനന്തപുരത്തിന്;

This article is owned by the Rajas Talkies and copying without permission is prohibited.